SWISS-TOWER 24/07/2023

Lottery Theft | 'നോക്കിയിട്ട് തിരിച്ചുതരാമെന്ന് പറഞ്ഞു'; കാഴ്ചപരിമിതിയുള്ള ലോടറിക്കച്ചവടക്കാരന്റെ ടികറ്റുകള്‍ യുവാവ് മോഷ്ടിച്ചതായി പരാതി

 


ADVERTISEMENT


പാലക്കാട്: (www.kvartha.com) ലോടറി വാങ്ങാനെന്ന വ്യാജേനയെത്തി കാഴ്ചപരിമിതിയുള്ള ലോടറിക്കച്ചവടക്കാരന്റെ ടികറ്റുകള്‍ യുവാവ് മോഷ്ടിച്ചതായി പരാതി. റോബിന്‍സണ്‍ റോഡില്‍ താമസിക്കുന്ന മായ കണ്ണ(68)ന്റെ 10000 രൂപയോളം വിലവരുന്ന 40 സമ്മര്‍ ബമ്പര്‍ ലോടറികളാണ് മോഷണം പോയത്. ടികറ്റ് നോക്കിയിട്ട് തിരിച്ചുതരാം എന്ന് പറഞ്ഞാണ് ടികറ്റുകളുമായി കടന്നുകളഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
Aster mims 04/11/2022

Lottery Theft | 'നോക്കിയിട്ട് തിരിച്ചുതരാമെന്ന് പറഞ്ഞു'; കാഴ്ചപരിമിതിയുള്ള ലോടറിക്കച്ചവടക്കാരന്റെ ടികറ്റുകള്‍ യുവാവ് മോഷ്ടിച്ചതായി പരാതി


ജില്ലാ ആശുപത്രിക്ക് സമീപം ലോടറി വില്‍ക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഈ സമയം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതനായ അദ്ദേഹത്തിന്റെ ലോടറി നോക്കിയിട്ട് തിരിച്ചുതരാമെന്ന് പറഞ്ഞ്്, സമര്‍ ബമ്പര്‍ ലോടറിയുടെ 40 ടികറ്റുകള്‍ വാങ്ങുകയും പണം നല്‍കാതെ മുങ്ങുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ സൗത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  News,Kerala,palakkad,Local-News,Lottery,Lottery Seller,theft, Complaint,Case,Youth, Palakkad: Lottery Tickets stolen from visually impaired lottery seller
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia