Blast | പാലക്കാട് വീട്ടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പെടെ 5 പേര്‍ക്ക് പരുക്ക്; സമീപത്തെ 5 വീടുകള്‍ക്കും കേടുപാട്
Feb 27, 2023, 13:31 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) തൃത്താല മലമല്‍ക്കാവില്‍ വീട്ടിനുള്ളിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കുന്നുമല് പ്രഭാകരന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വീട്ടിലുണ്ടായിരുന്ന പ്രഭാകരന്, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയായ പ്രഭാകരന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് ഗാസ് സിലിന്‍ഡറുകളും സുരക്ഷിതമാണെന്ന് അഗ്നിശമനസേനയുടെ പരിശോധനയില്‍ വ്യക്തമായി.
ഞായറാഴ്ച രാത്രി എട്ട് മണിക്കുണ്ടായ സ്ഫോടനത്തില്‍ സമീപത്തെ അഞ്ച് വീടുകള്‍ക്കും ഭാഗികമായി കേടുപാടുണ്ടായി. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്ഫോടനത്തില്‍ പൊട്ടി വീണു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. സ്ഫോടനത്തിന്റെ പ്രകമ്പനം അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.
Keywords: News,Kerala,State,palakkad,Local-News,Injured,House,Police, Blast,Children, hospital, Palakkad: Five injured by blast in a house
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

