Elephant | പുതുശേരിയില്‍ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രവളപ്പില്‍നിന്ന് ഓടികയറിയത് ദേശീയപാതയിലേക്ക്; ഒന്നര മണിക്കൂറിലേറെ ഗതാഗതതടസം

 




പാലക്കാട്: (www.kvartha.com) പുതുശേരിയില്‍ ഉത്സവത്തിനിടെ എഴുന്നള്ളത്തിനെത്തിച്ച ആന വിരണ്ടോടി. രണ്ടു മണിക്കൂറിലേറെ കനത്ത ആശങ്കയാണ് പുതുശേരിയില്‍ നിലനിന്നത്. പുതുശേരി കുടുംബ ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളത്തിനിടെ തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ആന വിരണ്ടത്. 

ക്ഷേത്രവളപ്പില്‍ വിരണ്ട ആന നേരെ ദേശീയപാതയിലേക്ക് ഓടി കയറി ആദ്യം പാലക്കാട് ഭാഗത്തേക്ക് ഓടി. പിന്നീട് വാഹനങ്ങളുടെ നിര കണ്ട് വാളയാര്‍ ഭാഗത്തേക്ക് തിരിഞ്ഞോടുകയായിരുന്നു. ഇതോടെ ദേശീയപാതയില്‍ ഒന്നര മണിക്കൂറിലേറെ വാഹന ഗതാഗതം തടസപ്പെട്ടു. 

Elephant | പുതുശേരിയില്‍ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രവളപ്പില്‍നിന്ന് ഓടികയറിയത് ദേശീയപാതയിലേക്ക്; ഒന്നര മണിക്കൂറിലേറെ ഗതാഗതതടസം


കാറുള്‍പെടെ ചെറു വാഹനങ്ങള്‍ക്ക് ഇടയിലൂടെ ആന ഓടിയത് പ്രദേശത്ത് വന്‍ ആശങ്കയും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്. വാഹനം നിര്‍ത്തിയിട്ട് ആളുകള്‍ ഇറങ്ങി ഓടുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ ദേശീയപാതയിലൂടെ ഏറെനേരം ഓടിയ ആനയെ പിന്നീട് തളച്ചു. 


Keywords:  News,Kerala,State,palakkad,Elephant,Festival,Temple,Traffic,Road,Local-News, Religion, Palakkad: Elephant creates panic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia