SWISS-TOWER 24/07/2023

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം; അക്രമത്തില്‍ ഭാര്യയ്ക്ക് പരിക്ക്; വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 31.05.2020) ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം. മധ്യപ്രദേശില്‍ നിന്നെത്തി റാന്നിയില്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന റാന്നി അങ്ങാടി കുന്നുംപുറത്ത് കെഎം ജോസഫിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ആളുടെ വീടിനു നേരെ ആക്രമണം; അക്രമത്തില്‍ ഭാര്യയ്ക്ക് പരിക്ക്; വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നു; ഒരാള്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് ജോസഫ് വീട്ടിലെത്തിയത്. ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യ മിനിയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനല്‍ചില്ലും ഓടും തകര്‍ന്നിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്.

Keywords:  One arrested for attacking man under home quarantine at Pathanamthitta, Pathanamthitta, News, Local-News, Attack, Injured, Complaint, Family, Police, Arrested, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia