Video Viral | വിവാഹവേദിയില്‍ നാടകീയരംഗങ്ങള്‍; മാല ചാര്‍ത്തുന്നതിനിടെ വരന്റെ മുഖത്തടിച്ച് വേദി വിട്ടിറങ്ങി വധു, വീഡിയോ വൈറല്‍

 


ലക്‌നൗ: (www.kvartha.com) വിവാഹവേദിയില്‍ നാടകീയരംഗങ്ങളുടെ ആവര്‍ത്തനം. കഴിഞ്ഞ ദിവസം കതിര്‍മണ്ഡപത്തില്‍വച്ച് വരന്‍ മാല ചാര്‍ത്തുന്നതിനിടെ വധു വേദിയില്‍നിന്ന് ഇറങ്ങി ഗ്രീന്‍ റൂമില്‍ കയറി വാതിലടച്ച് വിവാഹത്തിലുള്ള എതിര്‍ത്ത് പ്രകടിപ്പിച്ചിരുന്നു. കൊല്ലം കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലായിരുന്നു ആ സംഭവം നടന്നതെങ്കില്‍ ഈ സംഭവം അരങ്ങേറിയത് ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലാണ്. 

വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരന്‍ ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ മുഖത്തടിക്കുന്നത്. രണ്ട് തവണ വരന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വധു വേദി ഇറങ്ങിപ്പോവുകയും ചെയ്തു.

ഇതിനിടെ അപ്രതീകിഷിത സംഭവത്തില്‍ ഒന്നും മനസിലാകാതെ വരനും സുഹൃത്തുക്കളുമെല്ലാം അന്തം വിട്ടുനില്‍ക്കുന്നതും കാണാം. എന്നാല്‍ യുവതി വരനെ അടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വരനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് പെണ്‍കുട്ടി ഇങ്ങനെ ചെയ്തത് എന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണം.

Video Viral | വിവാഹവേദിയില്‍ നാടകീയരംഗങ്ങള്‍; മാല ചാര്‍ത്തുന്നതിനിടെ വരന്റെ മുഖത്തടിച്ച് വേദി വിട്ടിറങ്ങി വധു, വീഡിയോ വൈറല്‍


എന്തായാലും വൈകാതെ തന്നെ വരനും വധുവുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ ഇവര്‍ വീണ്ടും വിവാഹത്തിന് തയ്യാറായെന്നാണ് വിവരം. ഇരു കൂട്ടരുടേയും വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. ആദ്യത്തെ വീഡിയോയ്ക്ക് പിന്നാലെ രണ്ടുകൂട്ടരും ഒരുമിച്ച് ഇരിക്കുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിട്ടുണ്ട്.  

Keywords:  News, National, India, Lucknow, Uttar Pradesh, Marriage, Local-News, On camera: Bride slaps would-be husband twice during wedding ceremony
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia