Ragging | റാഗിങ്ങ്: നാദാപുരത്ത് കോളജ് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനമേറ്റതായി പരാതി; 'ഇടത് ചെവിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്തു'
Nov 1, 2022, 12:07 IST
കോഴിക്കോട്: (www.kvartha.com) നാദാപുരത്ത് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്തതായി പരാതി. എംഇടി കോളജിലാണ് വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം അടിച്ച് തകര്‍ത്തുവെന്നാണ് പരാതി.
15 ഓളം പേര് വരുന്ന സീനിയര്‍ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നാണ് നിഹാല്‍ ഹമീദിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ നാദാപുരം പൊലീസില്‍ പരാതി നല്‍കി. ഗുരുതരമായി പരുക്കേറ്റ നിഹാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കൈകള്‍ക്കും സാരമായ പരിക്കുണ്ട്. ദേഹമാസകലം മര്‍ദനമേറ്റ പാടുകളും ഉണ്ടെന്നും കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയക്ക് റഫര്‍ ചെയ്തിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 26 ന് വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണി മുഴക്കിയെന്നും അതിക്രൂരമായി ആക്രമിച്ചതെന്നും നിഹാല്‍ ഹമീദ് പരാതിയില്‍ പറയുന്നു. ധരിച്ചിരുന്ന ഷര്‍ട് കീറിയെറിഞ്ഞതിന് പിന്നാലെയാണ് ആക്രമണമെന്നും ഒന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി മുഹമ്മദ് സലാവുദ്ദീന്‍, ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി മുഹമ്മദ് റാദിന്‍ എന്നിവര്‍ക്കൊപ്പമാണ് സംഘം നിഹാലിനെയും മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, റാഗിങ് പരാതി ലഭിച്ചയുടനെ കോളജിലെ എട്ട് സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തായി കോളജ് അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.