Chain Snatched | മേല്‍വിലാസം അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് മാലപൊട്ടിച്ച് കടന്നതായി പരാതി; കൊണ്ടുപോയത് മുക്കുപണ്ടമെന്ന് വീട്ടമ്മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com) മേല്‍വിലാസം അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നതായി പരാതി. കോമളം അരവിന്ദാരാമത്തില്‍ ധര്‍മലതയുടെ (61) മാലയാണ് കവര്‍ന്നത്. എന്നാല്‍ കള്ളന്‍ പൊട്ടിച്ച് കടന്നുകളഞ്ഞത് സ്വര്‍ണമാല അല്ലെന്നും മുക്കുപണ്ടമാണെന്നും വീട്ടമ്മ പറഞ്ഞു.
Aster mims 04/11/2022

ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ഏകദേശം 30 വയസുപ്രായമുള്ള യുവാവ് സ്‌കൂടറിലെത്തി അര്‍ജുനന്‍ എന്നയാളുടെ മേല്‍വിലാസം തിരക്കിയെന്നും തനിക്ക് അറിയില്ലെന്നും സമീപത്തെ കടയില്‍ തിരക്കാനും പറഞ്ഞതായി വീട്ടമ്മ പറഞ്ഞു.

തുടര്‍ന്ന് കുടിക്കാന്‍ ഇത്തിരി വെള്ളം തരുമോയെന്ന് ചോദിച്ചു, വെള്ളം എടുക്കാന്‍ അടുക്കളയിലേക്കുപോയപ്പോള്‍ പിന്നാലെ എത്തിയ മോഷ്ടാവ് ധര്‍മലതയുടെ മാലപൊട്ടിച്ച് ഓടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം, വീട്ടമ്മയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും വൃക്കരോഗികളാണ്. 

Chain Snatched | മേല്‍വിലാസം അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് മാലപൊട്ടിച്ച് കടന്നതായി പരാതി; കൊണ്ടുപോയത് മുക്കുപണ്ടമെന്ന് വീട്ടമ്മ


ഹെല്‍മറ്റ് ധരിച്ചതുകൊണ്ട് ആളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ധര്‍മലത പറഞ്ഞു. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 
 
Keywords: News,Kerala,State,Kollam,Local-News,Police,Complaint,Robbery, Man who came enquiring about an address and snatched chain 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script