Found Dead | വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി നോടീസ്; പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 




പാലക്കാട്: (www.kvartha.com) ജപ്തി നോടീസ് വന്നതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കള്ളിക്കാട് കെ എസ് എം മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി നോടീസ് കിട്ടിയതിന് പിന്നാലെയാണ് മരണം. 

Found Dead | വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി നോടീസ്; പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോടീസ്. മരുമകന്റെ ബിസിനസിനായാണ് വീട് ഉള്‍പെടെ ഈട് വച്ച് ബാങ്കില്‍ നിന്ന് അയൂബ് വായ്പയെടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് ജപ്തി നോടീസ് നല്‍കി. തുടര്‍ന്ന് രാവിലെ വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

Keywords:  News,Kerala,State,palakkad,Found Dead,Local-News,Bank, Man found dead over Confiscation Notice in Palakkad
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia