വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ യുവാവ് ജീവനൊടുക്കി

 


മൂലമറ്റം: (www.kvartha.com 18.01.2020) വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ ഭര്‍ത്താവ് ജീവനൊടുക്കി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. പുതുപറമ്പില്‍ ജോസിന്റെ മകന്‍ ജയ്സണ്‍ (37) ആണു മരിച്ചത്. കുടുബപ്രശ്നങ്ങള്‍ ആണു യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

മരണദൃശ്യങ്ങള്‍ നേരില്‍ കണ്ട ഭാര്യ സൗമ്യ, നാട്ടിലുള്ള ഭര്‍തൃപിതാവ് ജോസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തിയെങ്കിലും ജയ്‌സണെ രക്ഷിക്കാനായില്ല.

 വിദേശത്തുള്ള ഭാര്യയുമായുള്ള ലൈവ് വിഡിയോ കോളിനിടെ യുവാവ് ജീവനൊടുക്കി

കാഞ്ഞാര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മകള്‍: മാളു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Man commits suicide during video call with wife, News, Local-News, Suicide, Dead Body, Dead, Police, Wife, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia