Rescued | മരത്തില്‍ കയറി ഭീഷണി മുഴക്കിയ മധ്യവയസ്‌കന്‍ അഗ്നിശമന സേന വിരിച്ച വലയില്‍ വീണു
Oct 22, 2022, 10:06 IST
കണ്ണൂര്‍: (www.kvartha.com) മരത്തില്‍ കയറി പൊലീസിനെയും അഗ്നിശമന സേനയെയും വട്ടം കറക്കിയ മധ്യവയസ്‌കനെ ഒടുവില്‍ സാഹസികമായി താഴെയിറക്കി. പാലപ്പുഴ സ്വദേശി പളളിപാത്ത് സലീമാണ് മുഴക്കുന്ന് പൊലീസിനെ ഏറെനേരം വട്ടം കറക്കിയത്. ഇയാളെ താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ, മരത്തിന്റെ ശിഖിരം പൊട്ടി അഗ്നിശമന സേന വിരിച്ച വലയില്‍ വീഴുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കയങ്ങാട് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിന് മുന്‍വശത്തുള്ള ഒരു വ്യക്തിയുടെ സ്ഥലത്തെ ആല്‍മരത്തില്‍ സലീം വലിഞ്ഞുകയറുകയായിരുന്നു. ഇതുകണ്ട പൊലീസ് ഇയാളോട് താഴെയിറങ്ങാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്ന് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം.
തുടര്‍ന്ന് അഗ്നിശമന സേനയെത്തി താഴെ വലവിരിക്കുകയും സലീമിനെ പിടികൂടാനായി അംഗങ്ങളിലൊരാള്‍ മരത്തിന്റെ മുകളിലേക്ക് കയറുകയുമായിരുന്നു. ഇതിനിടെ ഇയാള്‍ വീണ്ടും മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ശിഖിരം പൊട്ടി താഴെ വീഴുകയായിരുന്നു. വലയില്‍ വീണതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.