Arrested | വാഹന പരിശോധനയ്ക്കിടെ സ്‌കൂടറില്‍ 3 ലിറ്റര്‍ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി
Aug 7, 2022, 11:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) വാഹന പരിശോധനയ്ക്കിടെ സ്‌കൂടറില്‍ മൂന്ന് ലിറ്റര്‍ ചാരായവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. താമരശ്ശേരി താലൂകില്‍പെടുന്ന അഭിലാഷ്(36) ആണ് പിടിയിലായത്. താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി എന്‍ കെയും സംഘവും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെരുമ്പള്ളി-കട്ടിപ്പാറ റോഡില്‍ ചമല്‍ അങ്ങാടിയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന് മുന്‍വശം വെച്ച് കെ എല്‍ 57 എന്‍ 3213 സുസൂകി ആക്സസ് സ്‌കൂടറില്‍ പരിശോധന നടത്തിയപ്പോഴാണ് എക്സൈസ് ചാരായം കണ്ടെത്തിയത്. സ്‌കൂടറും കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷാജു സി ജി, നൗശീര്‍ ടി വി, ശ്യാംപ്രസാദ്, മനോജ് പി ജെ, വിവേക് എന്‍ പി എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

