SWISS-TOWER 24/07/2023

Booked | 'തൊപ്പി'യെ ഒരുനോക്കുകാണാന്‍ എത്തിയത് സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള കൗമാരക്കാര്‍; ആള്‍ക്കൂട്ടത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടു, പിന്നാലെ പരാതിയും; യൂട്യൂബര്‍ ക്കെതിരെ കേസെടുത്ത് പൊലീസ്

 


മലപ്പുറം: (www.kvartha.com) വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തി, പൊതുവേദിയില്‍ അശ്ലീലപദപ്രയോഗം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉദ്ഘാടന പരിപാടി സംഘടിപ്പിച്ച 'പെപെ സ്ട്രീറ്റ് ഫാഷന്‍' കടയുടെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തും എ ഐ വൈ എഫ് നേതാവ് മുര്‍ശിദുല്‍ ഹഖുമാണ് തൊപ്പിക്കെതിരെ പരാതി നല്‍കിയത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

വളാഞ്ചേരിയിലെ കട ഉദ്ഘാടത്തില്‍ തൊപ്പിയെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കൗമാരക്കാരാണ് എത്തിയിരുന്നത്. തൊപ്പിയുടെ പാട്ടും പരിപാടിയിലെ ആള്‍ക്കൂട്ടവും സമൂഹ മാധ്യമങ്ങളിലും വലിയ ചര്‍ചയായിരുന്നു.

കഴിഞ്ഞദിവസം തൊപ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടേറിയറ്റും രംഗത്തെത്തിയിരുന്നു. 'തൊപ്പി' എന്നറിയപ്പെടുന്ന യൂട്യൂബര്‍ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കത്തിനെതിരെയായിരുന്നു പരാതി.

തീര്‍ത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകള്‍ക്ക് സമൂഹത്തില്‍ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാല്‍ കുട്ടികള്‍ ഉള്‍പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണെന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി.

Booked | 'തൊപ്പി'യെ ഒരുനോക്കുകാണാന്‍ എത്തിയത് സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ള കൗമാരക്കാര്‍; ആള്‍ക്കൂട്ടത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടു, പിന്നാലെ പരാതിയും; യൂട്യൂബര്‍ ക്കെതിരെ കേസെടുത്ത് പൊലീസ്

മൊബൈല്‍ ഫോണില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകള്‍ക്ക് പിന്നിലെന്നും എസ് എഫ് ഐ കുറ്റപ്പെടുത്തുന്നു.

സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദപ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങള്‍ നടത്തുന്നവരും, ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരും എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നല്‍കുന്നതെന്ന് ആലോചിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടിരുന്നു.

Keywords:  Police registered case against YouTuber Thoppi, Malappuram, News, YouTuber Thoppi, Police, Booked, Complaint, Traffic, Children, Inauguration, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia