Fire | മരണ വീട്ടിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച കാറിന് തീപ്പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
Sep 5, 2023, 15:17 IST
മലപ്പുറം: (www.kvartha.com) തിരൂരിൽ മരണ വീട്ടിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച കാറിന് തീപ്പിടിച്ചു. നാലു പേരാണ് കാറിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങിയത് കൊണ്ട് അപകടമൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴോടെ ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം.
തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടിൽ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡൽ കാറാണ് കത്തിനശിച്ചത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ കാറിന് തീപ്പിടിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ചമ്രവട്ടം റോഡിൽ കുറച്ചുനേരം ഗതാഗത തടസമുണ്ടായി. പിന്നീട് തിരൂരിലെ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ അശോകൻ, സേനാംഗങ്ങളായ സി മനോജ്, പിപി അബ്ദുൽ മനാഫ്, കെ പ്രവീൺ, സുജിത്ത് സുരേന്ദ്രൻ, കെടി നൗഫൽ, കെകെ സന്ദീപ്, വി ഗിരീഷ്കുമാർ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി.
Keywords: News, Malayalam News, Malappuram News, Thirur News, Car Fire, Passengers, Escape, Narrow escape for passengers as car catches fire.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.