SWISS-TOWER 24/07/2023

Groom Found | വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്നും കണ്ടെത്തി; ചോദ്യം ചെയ്യണമെന്ന്  മലപ്പുറം പൊലീസ് ചീഫ്

 
Missing Groom Found in Ooty Days Before Wedding
Missing Groom Found in Ooty Days Before Wedding

Photo Credit: Malappuram Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിലവില്‍ വിഷ്ണു ജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.

മലപ്പുറം: (KVARTHA) വിവാഹത്തിന് 4 നാല്  ദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം കുറന്തല വീട്ടില്‍ വിഷ്ണുജിത്തിനെ (30) ഊട്ടിയില്‍നിന്നു കണ്ടെത്തി. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍നിന്നു പോയതിനു പിന്നാലെയാണ് കാണാതായത്.  തമിഴ്‌നാട് പൊലീസും മലപ്പുറം പൊലീസും ചേര്‍ന്നാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയതെന്ന് മലപ്പുറം ജില്ലാ പൊലീസ് ചീഫ് എസ് ശശിധരന്‍ പറഞ്ഞു. കാര്യങ്ങള്‍ക്ക് വ്യക്തത നേടാന്‍ ചോദ്യം ചെയ്യല്‍ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ വിഷ്ണു ജിത്ത് പൊലീസ് കസ്റ്റഡിയിലാണ്.

Aster mims 04/11/2022


സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തില്‍ പോയതാണോ എന്നുള്ള കാര്യങ്ങള്‍ പരിശോധിച്ചശേഷം പറയാമെന്നാണ് എസ് ശശിധരന്റെ പ്രതികരണം. സുഹൃത്ത് ശരത്തിന്റെ കയ്യില്‍നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയശേഷമാണ് വിഷ്ണു ജിത്ത് പോയത്. ഈ മാസം നാലിനാണ് വിഷ്ണുജിത്തിനെ കാണാതായത്. 

വിഷ്ണുജിത്തിന്റെ ഫോണ്‍ തിങ്കളാഴ്ച രാവിലെ ഓണായതായി സഹോദരി പറഞ്ഞു. തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തുവെന്നും  മറുവശത്തുള്ളയാള്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്തു എന്നുമാണ് സഹോദരി പറഞ്ഞത്. 

തമിഴ് നാട് കൂനൂരിലാണ് ഫോണ്‍ ഉള്ളതെന്നാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്. ഈ ഭാഗങ്ങളില്‍ വിഷ്ണുജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണസംഘം തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിരുന്നു.


കോയമ്പത്തൂര്‍, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിരുന്നു. വാളയാര്‍, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ നാലിന് വൈകിട്ട് 7.45ന് പാലക്കാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ സൗത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലൂടെ യുവാവ് കടന്നു പോവുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. ഉടന്‍ തിരിച്ചുവരാമെന്ന് പറഞ്ഞ് നാലിന് രാവിലെയാണ് വിഷ്ണുജിത്ത് വീട്ടില്‍നിന്നു പോയത്. എന്നാല്‍ എവിടേക്കാണെന്ന് പറഞ്ഞിരുന്നില്ല. 

വിവാഹത്തിനായി കുറച്ചു പണം സംഘടിപ്പിക്കാനുണ്ടെന്നും അതിനായി പാലക്കാട്ടു പോയതാണെന്നും പിന്നീട് വീട്ടില്‍ വിളിച്ചറിയിച്ചു. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടില്‍ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പരിധിക്കു പുറത്താണ്. 

കാണാതിരുന്നതോടെ തലേദിവസം തങ്ങിയെന്ന് പറയുന്ന ബന്ധുവിനെ വിളിച്ച് വീട്ടുകാര്‍ അന്വേഷിച്ചു. അവിടെ എത്തിയിരുന്നില്ലെന്ന വിവരമാണ് അറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജോലി സ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടുമണിയോടെ പാലക്കാട് ബസ് സ്റ്റാന്‍ഡിലെത്തിയതായി സുഹൃത്തുക്കള്‍ പറയുന്നു. 

വിഷ്ണുവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. ഒരു ചെറിയ ഇഷ്യു ഉണ്ട്, പണം കൊടുത്തില്ലെങ്കില്‍ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നതായി സഹോദരിയും മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹാവശ്യത്തിനായി സുഹൃത്തില്‍ നിന്ന് വാങ്ങിയ ഒരു ലക്ഷം രൂപയും വിഷ്ണുജിത്തിന്റെ പക്കലുണ്ട്. നേരത്തെ ഇയാള്‍ കോയമ്പത്തൂരിലേക്ക് പോകാന്‍ ബസില്‍ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

#MissingPerson, #Ooty, #PoliceInvestigation, #KeralaNews, #CrimeReport, #Vishnujith

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia