Attacked | കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; കോഴിക്കോട്ടുനിന്നും തിരൂരില്‍നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു; അക്രമികളെ ഉടന്‍ കണ്ടെത്തുമെന്ന് അന്വേഷണസംഘം
May 2, 2023, 09:17 IST
മലപ്പുറം: (www.kvartha.com) കേരളത്തില്‍ പുതുതായി ഓടിത്തുടങ്ങിയ വന്ദേഭാരത് ട്രെയിനിനു നേരെ മലപ്പുറത്തുവച്ച് കല്ലേറ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കു പോയ ട്രെയിനിനുനേരെ തിരൂര്‍ സ്റ്റേഷനും തിരുനാവായ സ്റ്റേഷനും ഇടയില്‍ വച്ചാണ് കല്ലേറുണ്ടായത്. അക്രമികളെ കണ്ടെത്താന്‍ ആര്‍പിഎഫും പൊലീസും അന്വേഷണം തുടങ്ങി.
കല്ലേറില്‍ ചില്ലിന് കാര്യമായി കേടുപാടുണ്ടായി എന്നാണ് ആദ്യം റിപോര്‍ട് വന്നത്. ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി നടത്തിയ പരിശോധനയില്‍ കാര്യമായ കേടുപാടുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ചില്ലിന് നേരിയ പൊട്ടലുണ്ട്. ആക്രമണത്തില്‍ യാത്രക്കാര്‍ക്കും പരുക്കില്ല. ട്രെയിന് വലിയ കേടുപാടുകളില്ലാത്തതിനാല്‍ യാത്ര തുടര്‍ന്നു.
സംഭവത്തില്‍ കര്‍ശന നടപടികള്‍ക്ക് റെയില്‍വേ പൊലീസിന് നിര്‍ദേശം നല്‍കി. കോഴിക്കോട്ടുനിന്നും തിരൂരില്‍നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥരെത്തി സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും പരിശോധന നടത്തി. കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊലീസുമായി ചേര്‍ന്നാണ് റെയില്‍വേ അന്വേഷണം നടത്തുന്നത്. വ്യാപക പരിശോധന നടത്തി കല്ലെറിഞ്ഞവരെ കണ്ടെത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
വന്ദേഭാരതിനു മലപ്പുറം ജില്ലയില്‍ (തിരൂര്‍ സ്റ്റേഷന്‍) സ്റ്റോപ് അനുവദിക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഉദ്ഘാടന ഓട്ടത്തില്‍ ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയപ്പോള്‍ വലിയ സ്വീകരണമാണ് നല്‍കിയത്. വന്ദേഭാരത് ഓടുമെന്ന അറിയിപ്പ് വന്ന സമയത്ത് തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ആദ്യ ട്രയല്‍ റണില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനുശേഷം സ്റ്റോപ് ഒഴിവാക്കിയത് സമരങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായി.
Keywords: News, Kerala-News, Kerala, News-Malayalam, Malappuram-News, Malappuram, Stones Pelted, Vande Bharat, Train, Railway, Top Headlines, Malappuram: Stones pelted at Vande Bharat train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.