SWISS-TOWER 24/07/2023

Found Dead | പരാതി ഫയലുകള്‍ സമീപം; സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത് ഓഫിസില്‍ തൂങ്ങി മരിച്ചനിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com) കൊണ്ടോട്ടി മാപ്പിളകലാ അകാഡമി മുന്‍ സെക്രടറി റസാഖ് പയമ്പ്രോട്ടിനെ (57) മരിച്ചനിലയില്‍ കണ്ടെത്തി. പുളിക്കല്‍ ഗ്രാമപഞ്ചായത് ഓഫിസിന്റെ വരാന്തയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പഞ്ചായത് മന്ദിരത്തിലെത്തി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. രാവിലെയാണ് മൃതദേഹം കണ്ടത്.
Aster mims 04/11/2022

ഇദ്ദേഹത്തിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരാപിച്ചു. പഞ്ചായതിന് റസാഖ് നല്‍കിയ പരാതികളുടെ ഫയല്‍ തൂങ്ങിമരിച്ചതിന് സമീപം  കണ്ടെത്തി. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഏതാനും മാസം മുന്‍പു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാന്‍ കാരണമെന്നാരോപിച്ച്, പരാതികള്‍ പഞ്ചായത് അധികൃതര്‍ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായതിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. 

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായതാണു പുളിക്കല്‍. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോകല്‍ കേബിള്‍ ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅകാഡമി അംഗമാണ്.

Found Dead | പരാതി ഫയലുകള്‍ സമീപം; സാംസ്‌കാരിക പ്രവര്‍ത്തകന്‍ പഞ്ചായത് ഓഫിസില്‍ തൂങ്ങി മരിച്ചനിലയില്‍


Keywords:  News, Kerala-News, Found Dead, Complaint, Death, Brother, Kerala, News-Malayalam, Malappuram-News, Malappuram: Kondotty Mappila kala Academy former secretary found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia