Found Dead Body | തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം; '30 വയസ് പ്രായം തോന്നിക്കും'; കടയുടമയും ജീവനക്കാരും ഉള്‍പെടെ 5 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് മമ്പാട് ടൗണിലെ തുണിക്കടയിലാണ് സംഭവം. കടയുടമയും ജീവനക്കാരും ഉള്‍പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 

ഗോഡൗണില്‍ ആരോ തൂങ്ങിമരിച്ചതായി ജീവനക്കാരില്‍ ഒരാള്‍ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചയാള്‍ മലപ്പുറം ജില്ലക്കാരനാണെന്നും ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ മേല്‍വിലാസം പുറത്തുവിട്ടിട്ടില്ല. 
Aster_MIMS

Found Dead Body | തുണിക്കടയുടെ ഗോഡൗണില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം; '30 വയസ് പ്രായം തോന്നിക്കും'; കടയുടമയും ജീവനക്കാരും ഉള്‍പെടെ 5 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ്


ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്തെത്തി ഷടര്‍ തുറന്നത്.  തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടില്ലെന്നും തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ നിലത്ത് തുണികള്‍ കൊണ്ടുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നുമാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,Kerala,State,Malappuram,Death,Police,Dead Body,Local-News, Custody, Malappuram: Dead body found in Textile  Godown
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia