Fire | മലപ്പുറത്ത് ഇരുനില കെട്ടിടത്തിന് തീപ്പിടിച്ചു; അണയ്ക്കാന്‍ ശ്രമം തുടരുന്നു; ആളപായമില്ല
Mar 4, 2023, 17:00 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com) ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. സിറ്റി ടവറില്‍ സ്ഥിതി ചെയ്യുന്ന ഷോപിനാണ് തീപ്പിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ് സ്ഥലത്തെത്തിയ അഗ്നരക്ഷാസേന. ആളപായം റിപോര്‍ട് ചെയ്തിട്ടില്ല.
തീപ്പിടിത്തത്തില്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂടി പാര്‍ലര്‍ പൂര്‍ണമായും കത്തി നശിച്ചു. പൊന്നാനി ഫയര്‍ഫോഴ്‌സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: News,Kerala,State,Malappuram,Fire,Local-News, Building, Malappuram: Building caught fire
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

