Found Dead | 13 കാരനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൗമാരക്കാരന്‍ വളര്‍ത്ത് മീന്‍ ചത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍

 




മലപ്പുറം: (www.kvartha.com) ചങ്ങരംകുളത്ത് 13 കാരനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രാവിന് തീറ്റ കൊടുക്കാന്‍ വീടിന്റെ ടെറസിന് മുകളില്‍ പോയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ടെറസിന് മുകളിലെ ഷെഡില്‍ ഇരുമ്പ് പൈപില്‍ പ്ലാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Found Dead | 13 കാരനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൗമാരക്കാരന്‍ വളര്‍ത്ത് മീന്‍ ചത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍


അക്വേറിയത്തില്‍ വളര്‍ത്തിയിരുന്ന മീന്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു കുട്ടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

Keywords:  News,Kerala,State,Local-News,Child,Death,Found Dead, Malappuram: 13 Year old boy found dead 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia