Youth Died | ടെറസില്‍ നിന്ന് താഴേക്ക് പതിച്ച യുവാവ് സമീപത്തെ വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് വീണു മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കുമരകം: (www.kvartha.com) ടെറസില്‍ നിന്ന് താഴേക്ക് പതിച്ച യുവാവ് സമീപത്തെ  വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് വീണു മരിച്ചു.  ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍ (24) ആണു മരിച്ചത്. ബോട് ജെട്ടി ഓടോറിക്ഷാ സ്റ്റാന്‍ഡിന് എതിര്‍വശത്തെ കെട്ടിടത്തിന്റെ ടെറസില്‍ നിന്നാണ് യുവാവ് വീണത്. 
Aster mims 04/11/2022

അപകടത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്ന് കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ട്, താഴേക്ക് നോക്കുന്നതിനിടെ താഴേക്ക് പതിച്ചു.  വൈദ്യുതി കമ്പിയിലും കടയുടെ ബോര്‍ഡിലും തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

Youth Died | ടെറസില്‍ നിന്ന് താഴേക്ക് പതിച്ച യുവാവ് സമീപത്തെ  വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് വീണു മരിച്ചു


ശബ്ദം കേട്ട സുഹൃത്തുക്കള്‍ എത്തി അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. സൂരി ഹോടെലിലെ ജീവനക്കാരനാണ്. 10 മാസം മുന്‍പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. 

പോസ്റ്റുമോര്‍ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംസ്‌കാരം ഉച്ചയ്ക്കു 12നു കരിമ്പന്‍ സെന്റ് മേരീസ് പള്ളിയില്‍. മാതാവ്: ലാലി. സഹോദരന്‍: അലന്‍.

Keywords:  News,Kerala,State,Kottayam,Local-News,Accident,Death, Kumarakam: Youth died falling from building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script