KSRTC Bus Accident | പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി അപകടം; 20 പേര്‍ക്ക് പരിക്ക്

 



പാലക്കാട്: (www.kvartha.com) കെ എസ് ആര്‍ ടി സി ബസ് പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 7.45ന് ആണ് അപകടം സംഭവിച്ചത്. തൃശൂര്‍ ഭാഗത്ത് നിന്ന് കോയമ്പതൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത് . 

KSRTC Bus Accident | പന്നിയങ്കര ടോള്‍ പ്ലാസയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി അപകടം; 20 പേര്‍ക്ക് പരിക്ക്


ടോള്‍ പ്ലാസയുടെ മുമ്പിലെ ഡിവൈഡറിലേക്കാണ് വാഹനം ഇടിച്ച് കയറിയത്. അപകടത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Keywords:  News,Kerala,State,palakkad,Accident,KSRTC,Local-News, KSRTC bus accident in Panniangara toll plaza; 20 people were injured


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia