കൊട്ടിയൂർ പാൽച്ചുരത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടു; വലതുഭാഗത്ത് ആഴമുള്ള കൊക്ക; ഡ്രൈവറുടെ മന:സാന്നിധ്യം രക്ഷിച്ചത് 65 യാത്രക്കാരെ
Jan 31, 2020, 16:51 IST
കണ്ണൂർ: (www.kvartha.com 31.01.2020) പാൽ ചുരത്തിൽ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കൊട്ടിയൂർ-മാനന്തവാടി റോഡിലെ പാൽച്ചുരം ചുരത്തിൽ കെ എസ് ആർ ടി സി ബസിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. അറുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്ന ബസിനെ വൻദുരന്തം ഒഴിവാക്കിയത് ബൈജു തോമസ് എന്ന ഡ്രൈവറുടെ മന:സാന്നിധ്യമാണ്.
മാനന്തവാടിയിൽ നിന്ന് ഇരിട്ടി വഴി കണ്ണൂരിലേക്ക വരികയായിരുന്ന ബസാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. ചെകുത്താൻ തോടിലെ വലിയ ഇറക്കം തുടങ്ങിയപ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. കയറ്റം കയറി വരുന്ന ചെങ്കല്ല് ലോറിക്ക് സൈഡ് നൽകാൻ ശ്രമിക്കുന്പോഴാണ് ബ്രേക്ക് നഷ്ടമായതായി ഡ്രൈവർ ബൈജുവിന് മനസിലായത്.
വലിയ വളവിന്റെ വലതുഭാഗത്ത് ആഴമുള്ള കൊക്കയാണ്. സർവശക്തിയുമെടുത്ത് ഇടത്തേക്ക് തിരിച്ച് ബസ് മൺതിട്ടയിൽ ഇടിച്ചു നിർത്തുകയായിരുന്നു. ബസിന്റെ ഇടതുഭാഗത്തെ ടയറുകൾ ഓവുചാലിൽ വീണത് വലിയ ഭാഗ്യമായി. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബഹളം വയ്ച്ചു. ചിലർ ജനാല വഴി പുറത്തേക്ക് ചാടി. മറ്റു ചിലർ ഡ്രൈവറുടെ വാതിൽ വഴി പുറത്തിറങ്ങി.
മുമ്പിലുള്ള വാതിൽ തുറന്ന് സാഹസപ്പെട്ടാണ് മുഴുവൻ യാത്രക്കാരെയും ഇറക്കിയത്. രണ്ടു വർഷമായി കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ഡ്രൈവർ ബൈജു ഇരിട്ടി സ്വദേശിയാണ്.അപകടത്തെ തുടർന്ന് മാനന്തവാടി -തലശേരി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.

Keywords: KSRTC bus accident in Kottiyoor, Kannur, Local-News, Accidental Death, Passengers, KSRTC, Bus, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.