Visa stamping | സഊദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും; മലബാർ മേഖലയിലുള്ളവരുടെ പ്രയാസങ്ങൾക്ക് അറുതിയാകും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com) പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമായി സഊദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും. ബുകിംഗ് ഉടൻ തുടങ്ങും. നേരത്തെ സഊദിയിലേക്കുള്ള വിസ സ്റ്റാംപിംഗിന് വിരലടയാളം നൽകാൻ കൊച്ചിയിൽ മാത്രമായിരുന്നു അവസരം. ഇത് വിസ അന്വേഷകർക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.

Visa stamping | സഊദി അറബ്യയിലേക്കുള്ള വിസ സ്റ്റാംപിംഗ് ഇനി കോഴിക്കോട്ടും; മലബാർ മേഖലയിലുള്ളവരുടെ പ്രയാസങ്ങൾക്ക് അറുതിയാകും

മുംബൈയിൽ സഊദി കോൺസുലേറ്റാണ് വിസ സ്റ്റാംപിംഗ് ചെയ്യേണ്ടത്. ട്രാവൽ ഏജൻസികൾ വഴി രണ്ടാഴ്ചയ്ക്കുള്ളിൽ പാസ്‌പോർടിൽ വിസ പതിച്ചു കിട്ടിയിരുന്നു. എന്നാൽ ഈ സർവീസ് കേന്ദ്ര സർകാർ നിർത്തലാക്കുകയും ചുമതല വി എഫ് എസിനെ ഏൽപിക്കുകയുമായിരുന്നു. ആ സമയത്ത് കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി എഫ് എസ് ഓഫീസ് അനുവദിച്ചത്.

കേരളത്തിൽ തെക്ക് നിന്നും വടക്ക് നിന്നും ഉള്ളവർ കുടുംബസമേതം കൊച്ചിയിൽ പോയി വിരലടയാളം നൽകേണ്ടിവരുന്നതിന്റെ പ്രയാസം വിവിധ കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. സഊദി അറേബ്യയിലേക്കുള്ള ഫാമിലി, ബിസിനസ്, സ്റ്റുഡന്റസ്, വിസിറ്റിംഗ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാംപിംഗ് വി എഫ് എസ് കേന്ദ്രങ്ങള്‍ മുഖേനയാക്കിയത് മൂലമുള്ള പ്രയാസം നീക്കണമെന്നാവശ്യപ്പെട്ട് സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഇൻഡ്യൻ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരും കത്തെഴുതിയിരുന്നു.

ഇതിന്റെയെല്ലാം പിന്നാലെയാണ് ഇപ്പോൾ വിഎഫ്എസ് കോഴിക്കോട് കേന്ദ്രം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തത്. സഊദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള vc(dot)tasheer(dot)com എന്ന വെബ്സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപെടുത്തിയത്. ഇവിടെ നിന്നുള്ള ബുകിങ് സ്ലോടുകൾ ഉടൻ തന്നെ ലഭ്യമാകും എന്നാണ് സൂചന.

Keywords: News, Kerala, Visa Stamping, Saudi Arabia, Kozhikode, Saudi Arabia,  Visa stamping for Saudi Arabia will now be in Kozhikode.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia