Warning | ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മീന്‍പിടുത്ത തൊഴിലാളികള്‍ 4 ദിവസം കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
Jun 22, 2023, 21:00 IST
കോഴിക്കോട്: (www.kvartha.com) ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ നാല് ദിവസം കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മീന്‍പിടിക്കാന്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വ്യാഴാഴ്ച മുതല്‍ ഈമാസം 26 വരെയാണ് ജാഗ്രതാ നിര്‍ദേശം.
കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Keywords: Strong winds and bad weather: Warning for fishermen, Kozhikode, News, Warning, Fishermen, IMD, Wind, Climate, Sea, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.