Obituary | ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം. കൊടുവള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മല്‍ സിവി ബശീര്‍(39) ആണ് മരിച്ചത്. പ്ലാവില്‍ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയില്‍ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു.

Obituary | ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ യുവാവിന് ദാരുണാന്ത്യം
 
കത്തി കൊള്ളാതിരിക്കാനായി മാറി നില്‍ക്കുന്നതിനിടെ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Man died after fell down from jackfruit tree, Kozhikode, News, Dead, Obituary, Jackfruit Tree, Postmortem, Hospital, Treatment, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia