Investigation | എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പ്രതി ശാറൂഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, വീട്ടില്‍ നിന്നും പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ പരിശോധനക്കയച്ചു
May 12, 2023, 17:36 IST
കോഴിക്കോട്: (www.kvartha.com) എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ശാറൂഖ് സെയ്ഫിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് എന്‍ഐഎ കോടതി. കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് റിമാന്‍ഡില്‍ അയച്ചത്. ഈ മാസം 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡിയിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ വീട്ടില്‍ നിന്നും പിടികൂടിയ ഡിജിറ്റല്‍ രേഖകള്‍ എന്‍ഐഎ പരിശോധനക്കയച്ചിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ശാറൂഖ് സെയ്ഫിയുടെ ശഹീന്‍ ബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.
തീവ്ര മുസ്ലീം പ്രചാരകരെ ശാരൂഖ് സെയ്ഫി പിന്തുടര്ന്നിരുന്നുവെന്നാണ്് എന്‍ഐഎയുടെ കണ്ടെത്തല്‍. സാകിര്‍ നായിക്, പാകിസ്താന്‍കാരായ താരിക് ജമീല്‍, ഇസ്രാര്‍ അഹ് മദ്, തൈമു അഹ് മദ് എന്നിവരെയാണ് ഓണ്‍ലൈനില്‍ ശാറൂഖ് പിന്തുടര്ന്നിരുന്നതെന്നാണ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ നിന്നും, ഫോണ്‍ രേഖകളില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡെല്‍ഹിയില്‍ പത്തിടത്ത് എന്‍ഐഎ സംഘം പരിശോധന നടത്തിയത്.
ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ശാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ പത്തിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. പ്രതി ശാറൂഖ് സെയ്ഫിയുടെ ശഹീന്‍ ബാഗിലെ വീട്ടിലും, സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ ഉപകരണങ്ങളാണ് പരിശോധനയ്ക്ക് അയച്ചത്.
ആദ്യ ഘട്ടത്തില്‍ പരിശോധന നടന്നപ്പോള്‍ ശാറൂഖുമായി അടുപ്പമുള്ളവരെ എന്‍ഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ കോഴിക്കോടും, കണ്ണൂരും എന്‍ഐഎ പരിശോധന നടന്നത്തിയിരുന്നു.
Keywords: Elathur train attack case accused Shahrukh Saifi sent on judicial custody again until may 27th, Kozhikode, News, NIA, Court, Inspection, Kannur, New Delhi, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.