Eid-ul-Fitr | ശവ്വാൽ പിറ കണ്ടില്ല; സംസ്ഥാനത്ത് ഈദുൽ ഫിത്വർ ശനിയാഴ്ച
Apr 20, 2023, 19:53 IST
കോഴിക്കോട്: (www.kvartha.com) മാസപ്പിറവി സംസ്ഥാനത്ത് എവിടെയും ദൃശ്യമാകാത്തതിനെ തുടർന്ന് ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിപി സുഹൈബ് മൗലവി തുടങ്ങിയവർ അറിയിച്ചു.
ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. തക്ബീര്‍ ധ്വനികള്‍ ഉരുവിട്ടും പുതുവസ്ത്രം ധരിച്ചും പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ നേര്‍ന്നും മുസ്ലിം സമൂഹം ചെറിയ പെരുന്നാള്‍ സ്‌നേഹം കൈമാറും. ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിത്വർ സകാത് നൽകുന്നത് ചെറിയ പെരുന്നാളിന്റെ പുണ്യങ്ങളിലൊന്നാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് പെരുന്നാള്‍ സന്തോഷം പങ്കുവെക്കും.
Keywords: News, Kerala, Kerala-News, Kozhikode-News, Eid-Ul-Fitr, Ramadan, Festival, Family, Friends, Eid-ul-Fitr on Saturday in Kerala.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.