Student Died | കലോത്സവദിനത്തില്‍ അപകടം; സ്‌കൂളില്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി 9-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT


കോഴിക്കോട്: (www.kvartha.com) മുക്കത്ത് ബസുകള്‍ക്കിടയില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിശ് (14) ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ സ്‌കൂള്‍ പരിസരത്ത് വച്ചായിരുന്നു ദാരുണസംഭവം. സ്‌കൂളില്‍ കലോത്സവമായിരുന്നു. ഇതിനിടെയാണ് ആഘോഷത്തിമിര്‍പിലായിരുന്ന സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. 
Aster_MIMS

Student Died | കലോത്സവദിനത്തില്‍ അപകടം; സ്‌കൂളില്‍ ബസുകള്‍ക്കിടയില്‍ കുടുങ്ങി 9-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


നിര്‍ത്തിയിട്ടിരുന്ന ബസുകളില്‍ ഒന്നു മുന്നോട്ട് എടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്ക് ചെരിയുകയുമായിരുന്നുവെന്നാണ് വിവരം. അവിടെയുണ്ടായിരുന്ന ബാഹിശ് ഇതിനിടയില്‍ കുടുങ്ങുകയായിരുന്നു. 

ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാവ. മാതാവ്: നഫീസ റഹ്മത്ത്. സഹോദരങ്ങള്‍: ഹിബ, ആഇശ ബൈസ.

Keywords:  News,Kerala,State,Kozhikode,Accident,Accidental Death,Death,school,Student,Local-News, Kozhikode: Student stuck between buses died 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia