Fire | കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നവര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു

 




കോഴിക്കോട്: (www.kvartha.com) ദേശീയ പാതയിലെ ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു. വന്‍ അപകടം തലനാരിഴയ്ക്കാണ് തെന്നിമാറിയത്. ദേശീയ പാതാ നിര്‍മാണ പ്രവൃത്തിക്ക് ബിറ്റുമിന്‍ കൊണ്ടുവരുകയായിരുന്ന ലോറിക്കാണ് തീപ്പിടിച്ചത്.

ലോറിയുടെ മുന്‍ഭാഗത്താണ് ആദ്യം തീ ഉയര്‍ന്നത്. എഞ്ചിന്‍ ഭാഗത്ത് പുക ഉയരുന്നത് കണ്ട് ലോറിയിലുണ്ടായിരുന്നവര്‍ പ്രാണരക്ഷാര്‍ഥം പുറത്തേക്ക് ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അതുകൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. 

Fire | കോഴിക്കോട് ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു; വാഹനത്തിലുണ്ടായിരുന്നവര്‍ ചാടിയിറങ്ങി രക്ഷപ്പെട്ടു


നിര്‍മാണക്കരാര്‍ കംപനിയുടെ വാഹനമെത്തി തീയണയ്ക്കാന്‍ ആദ്യം ശ്രമം നടത്തിയെങ്കിലും അത് അത്രത്തോളം ഫലപ്രദമായിരുന്നില്ല. തുടര്‍ന്ന് വടകരയില്‍ നിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. 

എന്താണ് തീപ്പിടിത്തത്തിന്റെ കാരണമെന്നത് വ്യക്തമല്ല. വിശദമായ പരിശോധനയ്ക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം എന്താണെന്ന് പറയാനാകൂവെന്ന് അധികൃതര്‍ അറിയിച്ചു. വാഹനത്തിന്റെ എന്‍ജിന്റെ ഭാഗം കത്തി നശിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. 

Keywords:  News, Kerala, State, Kozhikode, Fire, Vehicles, Local-News, Kozhikode: Running lorry caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia