POCSO | മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ചതായി പരാതി; പഞ്ചായതംഗത്തിനെതിരെ പോക്‌സോ, പ്രതി ഒളിവിലെന്ന് പൊലീസ്

 


ADVERTISEMENT



കോഴിക്കോട്: (www.kvartha.com) മാവൂരില്‍ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ പഞ്ചായതംഗം പീഡിപ്പിച്ചതായി പരാതി. ജീല്ലാ ഭരണകൂടം താലൂക് അടിസ്ഥാനത്തില്‍ നടത്തിയ മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് 15 കാരനായ കുട്ടിയെ ആംബുലന്‍സില്‍ വെച്ചും കാറില്‍ വെച്ചും ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. 

POCSO | മോക് ഡ്രിലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ചതായി പരാതി; പഞ്ചായതംഗത്തിനെതിരെ പോക്‌സോ, പ്രതി ഒളിവിലെന്ന് പൊലീസ്


പ്രയാപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. പോക്‌സോ കേസില്‍ പ്രതിയായ മാവൂര്‍ പഞ്ചായത് അംഗം ഉണ്ണികൃഷ്ണന്‍ ഒളിവിലാണെന്നാണ് സൂചന. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. 

Aster_MIMS
Keywords:  News,Kerala,State,Kozhikode,Local-News,POCSO,Case,Molestation, Complaint,Student,Police, Kozhikode: Panchayat member assault boy in ambulance while returning after mock drill 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia