Found Dead | കൊടുവള്ളിയില്‍ അമ്മയെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Aug 15, 2022, 11:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കൊടുവള്ളിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു വൈദ്യരുടെ അടുത്തു പോയിരുന്നുവെന്നും ഈ വൈദ്യര്‍ കാല് മുറിച്ചു മാറ്റണമെന്ന് പറഞ്ഞതായും അതിനാല്‍ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടിലേക്കു വിളിച്ചറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാത്രി വൈകിയും ഇവര്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് എട്ടു മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലാണ് പുലര്‍ചെ മൂന്നരയോടെ ഇരുവരെയും ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അവിവാഹിതനാണ് അജിത് കുമാര്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.