Accident | കോഴിക്കോട്ട് ബസും ബൈകും കൂട്ടിയിടിച്ച് അപകടം; ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം; പത്തിലേറെ പേര്‍ക്ക് പരുക്ക്
Mar 14, 2023, 12:22 IST
കോഴിക്കോട്: (www.kvartha.com) മാവൂര്‍ കല്‍പ്പള്ളിയില്‍ ബസും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. മാവൂര്‍ സ്വദേശി അര്‍ജുന്‍ സുധീറാണ് (37) മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂരിലേക്ക് പോവുന്ന ബസ് ബൈകിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു. ബസുമായി കൂട്ടിയിടിച്ച് സുധീറിന്റെ ഇലക്ട്രിക് സ്‌കൂടര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. റോഡിന്റെ വീതികുറവാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: News, Kerala, State, Kozhikode, Accident, Accidental Death, Injured, Road, Local-News, Kozhikode: More than ten people injured in a bus and bike collide each other accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.