Clash | വരന്റെ വീട്ടില്‍ നിന്നെത്തിയ സംഘം പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; വിവാഹ വീട്ടില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കോഴിക്കോട്: (www.kvartha.com) മേപ്പയ്യൂരില്‍ പടക്കം പൊട്ടിച്ചതിന്റെ പേരില്‍ വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. ഇത് വധുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതാണ് ബന്ധുക്കള്‍ തമ്മിലുള്ള കൂട്ടത്തല്ലിലേക്ക് എത്തിയത്. 
Aster mims 04/11/2022

വടകരയില്‍ നിന്നെത്തിയതാണ് വരനും സംഘവും. മേപ്പയൂരിലെ വധൂഗൃഹത്തില്‍ വച്ച് ഇവര്‍ പടക്കം പൊട്ടിച്ചത് വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലേക്കെത്തുകയും കൂട്ടത്തല്ലില്‍ അവസാനിക്കുകയുമായിരുന്നുവെന്നാണ് വിവരം. 

Clash | വരന്റെ വീട്ടില്‍ നിന്നെത്തിയ സംഘം പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; വിവാഹ വീട്ടില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്


ഇതിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംഭവത്തില്‍ ആരും പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല. കൂട്ടത്തല്ലിന് ശേഷം വിവാഹ ചടങ്ങുകളെല്ലാം കൃത്യമായി നടക്കുകയും ബന്ധുക്കള്‍ പിരിഞ്ഞുപോകുകയും ചെയ്തു.

Keywords:  News,Kerala,State,Kozhikode,Clash,Marriage,Clash,Local-News,Social-Media,Video,wedding, Kozhikode: Crackers burst at wedding house clash between relatives in Meppayur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia