Hotel Employee Attacked | ഭക്ഷണത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഹോടെല്‍ ജീവനക്കാരന് കുത്തേറ്റു; അഞ്ചംഗ അക്രമി സംഘത്തിലെ 4 പേര്‍ കസ്റ്റഡിയിലെന്ന് പൊലീസ്
Jun 24, 2022, 10:57 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ചാത്തമംഗലത്ത് ഹോടെലിലുണ്ടായ സംഘര്‍ഷത്തില്‍ ജീവനക്കാരന് കുത്തേറ്റു. ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മറിന് (43) ആണ് കുത്തേറ്റത്. ചാത്തമംഗലം എന്‍ഐടിക്കടുത്തുള്ള കട്ടാങ്ങള്‍ മലയമ്മ റോഡിലെ ഫുഡീസ് എന്ന ഹോടെലില്‍ ആണ് സംഘര്‍ഷമുണ്ടായത്.

നെഞ്ചിന് ആഴത്തില്‍ പരിക്കേറ്റ ഉമ്മര്‍ ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ചിറ്റാരിപ്പിലാക്കല്‍ സ്വദേശികളായ അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നാലുപേരെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നും പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.