Arrested | കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളികാമറ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയെന്ന സംഭവം; 23കാരന്‍ അറസ്റ്റില്‍
Jul 18, 2023, 19:56 IST
ഗാന്ധിനഗര്‍: (www.kvartha.com) കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളികാമറ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയെന്ന സംഭവത്തില്‍ 23കാരന്‍ അറസ്റ്റില്‍. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെബാസ്റ്റ്യന്‍ ജോസഫ് (23) ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്.
ഒളികാമറ കണ്ട് പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോടെല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ് എച് ഒ ഷിജി കെ, എസ് ഐ പ്രദീപ് ലാല്‍, മാര്‍ടിന്‍ അലക്‌സ്, സിപിഒമാരായ ജസ്റ്റിന്‍ ജോയ്, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒളികാമറ കണ്ട് പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു. തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Youth arrested for immoral activities, Kottayam, News, Youth Arrested, Hidden Camera, Sebastian Joseph, Police, Court, Remand, Complaint, Minor Girl, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.