Obituary | കോട്ടയം മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com) മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാലം കാത്തിരത്തുംമൂട്ടില്‍ ജൂബി (26) ആണ് മരിച്ചത്. രക്തം വാര്‍ന്നു കിടന്ന ജൂബിയെ വിവരമറിഞ്ഞെത്തിയ സമീപവാസികള്‍ ഉടന്‍ തന്നെ മെഡികല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Obituary | കോട്ടയം മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു

ഭര്‍ത്താവുമായി പിരിഞ്ഞ്, സ്വന്തം വീട്ടിലായിരുന്നു ജൂബി താമസിച്ചിരുന്നത്. സംഭവസമയത്ത് മക്കള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടിയ ആളെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല. മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Woman Found Dead in House, Kottayam, News, Dead Body, Juby, Medical College, Natives, Police, Probe, Complaint, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia