Found Dead | Found Dead | വൈക്കത്ത് മധ്യവയസ്‌കനെ കള്ളുഷോപിന് സമീപം വയറില്‍ മുറിവേറ്റ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) വൈക്കത്ത് മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജിനെയാണ് ബുധനാഴ്ച രാവിലെ വൈക്കം പെരുഞ്ചില്ല കള്ളുഷോപിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാണപ്പെട്ടത് വയറില്‍ മുറിവേറ്റ് ചോരവാര്‍ന്നനിലയിലായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

അന്വേഷണത്തില്‍ ബുധനാഴ്ച രാവിലെ ബിജു ജോര്‍ജ് ഷോപിനകത്തേക്ക് കയറുന്നതിന്റെയും പുറത്തുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുത്തേറ്റാണ് വയറില്‍ മുറിവുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഷോപില്‍നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഇയാളെ ആരെങ്കിലും കുത്തിപരുക്കേല്‍പ്പിച്ചതാണോ എന്നാണ് പൊലീസിന്റെ സംശയം.

Found Dead | Found Dead | വൈക്കത്ത് മധ്യവയസ്‌കനെ കള്ളുഷോപിന് സമീപം വയറില്‍ മുറിവേറ്റ് ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി

നേരത്തെ വൈക്കത്തെ മീന്‍മാര്‍കറ്റില്‍ ജോലിചെയ്തിരുന്ന ബിജുവിനെ ഒന്നരമാസം മുന്‍പ് മോഷണത്തിന്റെ പേരില്‍ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടതായി സമീപവാസികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വൈക്കം എ എസ് പി നകുല്‍രാജ് ദേശ് മുഖിന്റെ
നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords:  Man Found Dead in Vaikom, Vaikom, News, Dead Body, Attack, Crime, Criminal Case, Police, Probe, CCTV, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script