Criticism | ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് 'ഗ്ലിസറിന്‍ ഉപയോഗിച്ച്'; കഴുതക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിച്ചതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
May 12, 2023, 13:48 IST
കോട്ടയം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ ഉപയോഗിച്ചെന്ന ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കഴുതക്കണ്ണീരാണിതെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങളെ കബളിപ്പിക്കാനാണു മന്ത്രി ശ്രമിച്ചതെന്നും ആരോപിച്ചു.
പ്രതിഭാഗം വാദിക്കേണ്ട വാദങ്ങളാണ് മന്ത്രിയും മറ്റുള്ളവരും പറയുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മന്ത്രി വീണാജോര്‍ജിന്റെ നാണം കെട്ട നിലപാടാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഡിസിസി നടത്തിയ മാര്‍ചിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
സംസ്ഥാനത്തെ പി ജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തുന്ന സമരം മൂന്നാംദിവസവും തുടരുകയാണ്. അമിത ജോലിഭാരം, വീകിലി ഓഫ് പോലും എടുക്കാന്‍ കഴിയാത്ത വിധമുള്ള ആള്‍ക്ഷാമം, ശോചനീയമായ ഹോസ്റ്റല്‍ സൗകര്യം എന്നിവ ഉയര്‍ത്തിയാണ് സമരം.
പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതലത്തില്‍ കമിഷന് വെയ്ക്കണമെന്നാണ് അവശ്യം. സമരത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി മെഡികല്‍ പി ജി അസോസിയേഷന്, ഹൗസ് സര്ജന് അസോസിയേഷന് സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച നടത്തും.
പ്രതിഭാഗം വാദിക്കേണ്ട വാദങ്ങളാണ് മന്ത്രിയും മറ്റുള്ളവരും പറയുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. മന്ത്രി വീണാജോര്‍ജിന്റെ നാണം കെട്ട നിലപാടാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഡിസിസി നടത്തിയ മാര്‍ചിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാനതലത്തില്‍ കമിഷന് വെയ്ക്കണമെന്നാണ് അവശ്യം. സമരത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി മെഡികല്‍ പി ജി അസോസിയേഷന്, ഹൗസ് സര്ജന് അസോസിയേഷന് സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച നടത്തും.
Keywords: Thiruvanchoor Radhakrishnan against minister Veena George, Kottayam, News, Criticism, DR Vandana, Allegation, Protest, DCC President, Nattakom Suresh, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.