Died | പാടത്ത് വളം ഇടുന്നതിനിടെ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം
Jul 19, 2023, 13:02 IST
ADVERTISEMENT
വെച്ചൂര്‍: (www.kvartha.com) പാടത്ത് വളം ഇടുന്നതിനിടെ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം. കുടവെച്ചൂര്‍ ചക്കനാങ്കത്തറയില്‍ ബശീര്‍ (62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തില്‍ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.
ഉടന്‍ തന്നെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കള്‍: ശാമര്‍, ബീമ, ശഫീക്. മരുമക്കള്‍: നിസ, ഫാത്വിമുത്.
Keywords: 62-year-old farmer died of snake bite in field, Kottayam, News, Snake bite, Medical College Hospital, Treatment, Injury, Field, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.