Accidental Death | നിയന്ത്രണം വിട്ട ബൈക് മതിലില്‍ ഇടിച്ച് മറിഞ്ഞ് അപകടം; ഡെക്കാത്തലണ്‍ ജീവനക്കാരന് ദാരുണാന്ത്യം
Feb 14, 2023, 11:03 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട ബൈക് മതിലില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ തിരുവല്ല സ്വദേശിയായ 24 കാരന് ദാരുണാന്ത്യം. തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരനായ തിരുവല്ല കുമ്പനാട് വെള്ളിക്കര അശോക നിവാസില്‍ ഭരത് ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
എംസി റോഡില്‍ കോട്ടയം ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്കു വരികയായിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റ് റോഡില്‍ കിടന്ന ഭരതിനെ ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തിയാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡികല്‍ കോളേജ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരുക്കുന്നു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News,Kerala,State,Kottayam,Accident,Accidental Death,Youth,Local-News,Dead Body,Police,hospital, Kottayam: Youth died in road accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →

