Electrocuted | ലോകകപ് ഫുട്‌ബോള്‍ കടൗട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘമേറ്റ യുവാവ് മരിച്ചു
Dec 4, 2022, 08:30 IST
കോട്ടയം: (www.kvartha.com) ലോകകപ് ഫുട്‌ബോള്‍ കടൗട് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘമേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കല്‍ സ്വദേശി അമീന്‍ മുഹമ്മദാണ് മരിച്ചത്. അമീന്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.
നാട്ടില്‍ കടൗട് സ്ഥാപിക്കുന്നതിനായി കവുങ്ങ് നാട്ടുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. തുടര്‍ന്ന് അമീന്‍ രണ്ട് ആഴ്ചയായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ചെയാണ് മരണം നടന്നത്. സംസ്‌കാരം ഞായറാഴ്ച നടക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.