Suo moto case | കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമിഷന്‍

 


കൊല്ലം: (www.kvartha.com) കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമിഷന്‍. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴു ദിവസത്തിനകം അടിയന്തരമായി റിപോര്‍ട് സമര്‍പ്പിക്കണമെന്ന് കമിഷന്‍ അംഗം വികെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമിഷന്റെ നടപടി.

ബുധനാഴ്ച പുലര്‍ചെ നാലരയോടെ വൈദ്യ പരിശോധനയ്ക്കായി കൊട്ടാരക്കര താലൂക് ആശുപത്രിയിലെത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. മറ്റ് രണ്ടു പേര്‍ക്ക് കുത്തേറ്റു. രണ്ടുപേരെ അടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര താലൂക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍, മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസ് (23) ആണ് മരിച്ചത്.

പ്രതി നെടുമ്പനയിലെ യുപി സ്‌കൂള്‍ അധ്യാപകനായ എസ് സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ് ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. ചൊവ്വാഴ്ച രാത്രി മുതല്‍ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.

മരിച്ച ഡോക്ടറുടെ മുതുകില്‍ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍ വന്ദന സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്. പുലര്‍ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.

Suo moto case | കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമിഷന്‍

സന്ദീപ് ഡീ അഡിക്ഷന്‍ സെന്ററില്‍നിന്ന് ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ സന്ദീപിന്റെ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് ആക്രമണം. വൈദ്യപരിശോധനയ്ക്കായി പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു കൊണ്ടുവന്ന രോഗിയാണ് ഇയാള്‍.

പിന്നില്‍ നിന്നുള്ള കുത്ത് മുന്‍പിലേക്ക് എത്തുന്ന തരത്തിലായിരുന്നു ആക്രമണം. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു ആക്രമണം ഉണ്ടായത്.

Keywords:  Kerala Human Rights commission takes suo moto case in Dr Vandana Das Murder, Kollam, News, Kerala Human Rights commission, Suo moto case, Doctor, Murder, Arrest, Police, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia