SWISS-TOWER 24/07/2023

Custody | ഡോ. വന്ദനാ ദാസ് കൊലക്കേസ്; സന്ദീപിന് വേണ്ടി ഹാജരായത് അഡ്വ ബിഎ ആളൂര്‍; 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി

 


ADVERTISEMENT

കൊട്ടാരക്കര: (www.kvartha.com) ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനുവേണ്ടി ഹാജരായത് അഭിഭാഷകന്‍ ബിഎ ആളൂര്‍. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ചു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1ന്റേതാണ് ഉത്തരവ്.

പ്രതിക്ക് വൈദ്യ സഹായം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയിലുള്ള ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ 15 മിനുറ്റ് പ്രതിക്ക് തന്റെ അഭിഭാഷകനെ കാണാനുള്ള അനുവാദവും കോടതി നല്‍കി.

ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്നുമുള്ള ക്രൈബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.

ഡോക്ടറെ ആക്രമിച്ചതുകൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്നും ആളൂര്‍ ആരോപിച്ചു. സന്ദീപിന്റെ ഇടതു കാലിന് പരിക്കു പറ്റി, മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഇതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടരുതെന്നും ആളൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് കസ്റ്റഡി അനുവദിക്കുകയായിരുന്നു.

സന്ദീപിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിഷേധമുയര്‍ന്നു. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Aster mims 04/11/2022

Custody | ഡോ. വന്ദനാ ദാസ് കൊലക്കേസ്; സന്ദീപിന് വേണ്ടി ഹാജരായത് അഡ്വ ബിഎ ആളൂര്‍;  5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി


Keywords: Doctor Vandana death case: Court sends accused Sandeep to 5-day Crime Branch custody, Kottarakkara, News, Kollam, Crime Branch, Custody, Court, Allegation, Protest, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia