Suicide | മകളെ ശല്യം ചെയ്യുന്നുവെന്ന് പരാതി; 'ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെ 21 കാരന് ജീവനൊടുക്കി'; പൊലീസ് സ്റ്റേഷന് മുന്നില്‍ യുവാവിന്റെ മൃതദേഹവുമായി പ്രതിഷേധം
Jan 27, 2023, 17:06 IST
കൊല്ലം: (www.kvartha.com) പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയതിന് പിന്നാലെ 21 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. മരിച്ച ചവറ സ്വദേശി അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറ പൊലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. രാവിലെ ഏഴിനാണ് യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മകളെ ശല്യം ചെയ്യുന്നുവെന്ന പൊലീസ് കാംപിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അശ്വന്തിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. അശ്വന്തില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്ന സമയത്ത് പെണ്‍കുട്ടി ഞരമ്പ് മുറിച്ചതായും അതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചതെന്നുമാണ് വിവരം.
എന്നാല്‍ ഈ സംഭവമൊന്നും അറിയില്ലായിരുന്നുവെന്ന് അശ്വന്തിന്റെ വീട്ടുകാര്‍ പറയുന്നു. രാത്രി 10.30 ന് സുഹൃത്തുകളാണ് അശ്വന്തിനെ വീട്ടില്‍ എത്തിച്ചത്. പിന്നാലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords: News,Kerala,State,Kollam,police-station,Protest,Death,Local-News,Suicide,Complaint,Dead Body, Kollam: Questioned by police over love affairs, youth commits suicide
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.