Molest Case Accused Arrested | യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന് കേസ്; ഒളിവിലായിരുന്ന പഞ്ചായത്ത് അംഗം അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: (www.kvartha.com) കൊട്ടിയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ സിപിഎം പഞ്ചായത്ത് അംഗം അറസ്റ്റില്‍. യുവതിയുടെ പരാതിയ്ക്ക് പിന്നാലെ ഒളിവില്‍ കഴിയുകയായിരുന്ന ആദിച്ചനല്ലൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ രതീഷ്‌കുമാറിനെ(42)യാണ് അറസ്റ്റ് ചെയ്തതെന്ന് കണ്ണനല്ലൂര്‍ പൊലീസ് അറിയിച്ചു. 
Aster mims 04/11/2022

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്: രതീഷ്‌കുമാറിന്റെ ഭാര്യ കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് മരിച്ചു. രതീഷ് വിവാഹ വാഗ്ദാനം നല്‍കിയ യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണ്. വീട്ടുകാരുടെ അറിവോടെ ഓഗസ്റ്റില്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചു. ഇതിനിടെ യുവതിയുടെ വീട്ടുകാരില്‍നിന്ന് രതീഷ്‌കുമാര്‍ പലപ്പോഴായി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചപ്പോള്‍ യുവതി ലോണെടുത്തും കടം വാങ്ങിയും പലപ്പോഴായി പണം നല്‍കി. 

Molest Case Accused Arrested | യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന് കേസ്; ഒളിവിലായിരുന്ന പഞ്ചായത്ത് അംഗം അറസ്റ്റില്‍

പിന്നീട് രതീഷിനെക്കുറിച്ച് മോശമായ അഭിപ്രായം ഉണ്ടായതോടെ ബന്ധം തുടരേണ്ട എന്ന നിലപാട് യുവതിയുടെ അമ്മ എടുത്തത് ഇയാളെ പ്രകോപിപ്പിച്ചു. ഇയാള്‍ യുവതിയെയും കൂട്ടി വര്‍ക്കല, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് വീട്ടുകാര്‍ അറിയാതെ കഴിഞ്ഞ മേയ് ആദ്യവാരത്തില്‍ കടന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ കൊട്ടിയം പൊലീസില്‍ പരാതി നല്‍കി. ഏതാനും ദിവസത്തിനുശേഷം ഇരുവരും കൊട്ടിയം പൊലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലും ഹാജരായി. 

ഒന്നിച്ചു താമസിച്ചുകൊള്ളാമെന്നും ഇരുവരുടെയും മക്കളെ നോക്കിക്കൊള്ളാമെന്നും കോടതിയെ ബോധിപ്പിച്ച് ഇരുവരും കണ്ണനല്ലൂര്‍ നെടുമ്പനയില്‍ വാടക വീട്ടില്‍ താമസം ആരംഭിച്ചു. ഇവിടെ വച്ച് രതീഷ്‌കുമാര്‍ ശാരീരികമായി ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു.  പരാതി നല്‍കുമെന്ന് പറഞ്ഞതോടെ രതീഷ്‌കുമാര്‍ ഒളിവില്‍ പോകുകയായിരുന്നുവെന്നും പിന്നീട് യുവതിയുടെ പരാതിയ്ക്ക് പിന്നാലെ കേസെടുക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,Kollam,Local-News,Complaint,Police,Arrested, Kollam: Panchayat member arrested for molest case 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script