Mysterious Message | ഫാന്‍ ഓഫാകുമെന്നും വൈദ്യുതിതകരാറ് സംഭവിക്കുമെന്നും വാട്‌സ് ആപ് സന്ദേശം; പ്രവചനങ്ങള്‍ക്ക് പിന്നാലെ പറയുന്നതെല്ലാം കിറുകൃത്യമായി ഫലിച്ചു; കൊല്ലത്തെ അസ്വാഭാവിക സംഭവത്തിന് പിന്നിലെ സത്യം ഇത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊട്ടാരക്കര: (www.kvartha.com) ഫാന്‍ ഓഫാകുമെന്നും വൈദ്യുതിതകരാറ്
സംഭവിക്കുമെന്നൊക്കെയുള്ള വാട്‌സ് ആപ് സന്ദേശത്തിന് പിന്നാലെ പറഞ്ഞതെല്ലാം കിറുകൃത്യമായി ഫലിച്ചു. ഒടുവില്‍ അസ്വാഭാവിക സംഭവങ്ങള്‍ക്ക് പിന്നില്‍ എട്ടാം ക്ലാസുകാരന്റെ വികൃതിയാണെന്ന് പൊലീസ് കണ്ടെത്തി. നെല്ലിക്കുന്നം കാക്കത്താനാത്തെ ഒരു വീട്ടിലാണ് കൗമാരക്കാരന്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് തന്റെ വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയത്. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കുട്ടിക്കളി പിന്നീട് കാര്യമാകുകയായിരുന്നു. സന്ദേശത്തിന് പിന്നാലെ എല്ലാം അതേപോലെ സംഭവിച്ചതോടെ വീട്ടുകാര്‍ പൊലീസ് സഹായം തേടുകയായിരുന്നു.

സൈബര്‍ സെല്‍, വൈദ്യുതി ബോര്‍ഡ്, ഇലക്ട്രോനിക്‌സ് വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദുരൂഹതകള്‍ക്ക് പിന്നില്‍ വീട്ടിലെതന്നെ കുട്ടിയുടെ പ്രവൃത്തിയെന്ന് കണ്ടെത്തിയത്. 

Mysterious Message | ഫാന്‍ ഓഫാകുമെന്നും വൈദ്യുതിതകരാറ് സംഭവിക്കുമെന്നും വാട്‌സ് ആപ് സന്ദേശം; പ്രവചനങ്ങള്‍ക്ക് പിന്നാലെ പറയുന്നതെല്ലാം കിറുകൃത്യമായി ഫലിച്ചു; കൊല്ലത്തെ അസ്വാഭാവിക സംഭവത്തിന് പിന്നിലെ സത്യം ഇത്


മൂന്നു മാസമായി വീട്ടുകാരുടെ ഫോണുകള്‍ പ്രത്യേക ആപ് വഴി ബന്ധിപ്പിച്ചായിരുന്നു കുട്ടിയുടെ വിനോദം. 'ഇപ്പോള്‍ ഫാന്‍ ഓഫാകും, കറന്റ്  പോകും' എന്നൊക്കെയുള്ള സന്ദേശവും പിന്നാലെ ഇതെല്ലാം സംഭവിക്കുകയും ചെയ്തതോടെ സമൂഹമാധ്യമങ്ങളിലും ഇക്കാര്യം വ്യാപകമായി പ്രചരിച്ചു. സന്ദേശം അയച്ചശേഷം കുട്ടി തന്നെയാണ് ഫാന്‍ ഓഫാക്കിയിരുന്നതും മറ്റും. 

നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ രാജന്റെ വീട്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണില്‍നിന്നാണ് മകള്‍ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നത്. വിലാസിനിയുടെ വാട്‌സ് ആപ് തന്റെ ഫോണിലെ വാട്‌സ് ആപുമായി ലിങ്ക് ചെയ്ത് കുട്ടിതന്നെയാണ് സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെയാണ് ദുരൂഹതയുടെയും കെട്ടുകഥയുടെയും പിന്നിലെ ചുരുള്‍ അഴിഞ്ഞത്.

വീട്ടുകാരെ അമ്പരപ്പിക്കുന്നതിനുവേണ്ടി ചെയ്തതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. മറ്റുനമ്പരുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുക, മോടോറിന്റെ സ്വിച് മുന്‍കൂട്ടി ഓണ്‍ ചെയ്തശേഷം ഇപ്പോള്‍ നിറയുമെന്ന് സന്ദേശം നല്‍കുക, വൈദ്യുതി ഇപ്പോള്‍ പോകുമെന്ന സന്ദേശം നല്‍കിയശേഷം ബ്രേകറുകള്‍ ഓഫ് ചെയ്യുക, സ്വിച് ബോര്‍ഡില്‍ വയറുകള്‍ ഷോര്‍ടാക്കിയശേഷം വൈദ്യുതോപകരണങ്ങള്‍ തകരാറിലാക്കുകയും മുന്‍കൂട്ടി സന്ദേശം അയയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ബാലന്റെ വികൃതികള്‍. വീട്ടുകാര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും സംഭാഷണവിഷയവുംവരെ മെസേജുകളായി എത്തിയതോടെ എല്ലാവരും പരിഭ്രാന്തരായി. ഇത്തരത്തില്‍ വീട്ടിലെ 11 സ്വിച് ബോര്‍ഡുകള്‍ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷന്‍, രണ്ട് പമ്പിങ് മോടറുകള്‍, ഒരുമിക്‌സി എന്നിവ നശിച്ചു. 

തുടര്‍ന്ന് സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഫോണില്‍ ആപുകള്‍ കണ്ടെത്തിയത്. കുട്ടിക്ക് കൗണ്‍സലിങ് നല്‍കിയശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു. വീട്ടിലെ ടിവിയും മറ്റും കേടായതിന് പിന്നില്‍ അസ്വാഭാവികതയില്ലെന്ന് കൊട്ടാരക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി എസ് പ്രശാന്ത് പറഞ്ഞു.

Keywords:  News,Kerala,State,Technology,Police,Child,Local-News,Complaint,Electricity, Electronics Products, Kollam: Misery after phone message
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script