SWISS-TOWER 24/07/2023

Student Missing | പ്ലസ് ടു വിദ്യാര്‍ഥിനി കല്ലടയാറ്റില്‍ ചാടിയതായി സംശയം; തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT


ശാസ്താംകോട്ട: (www.kvartha.com) കുന്നത്തൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കല്ലടയാറ്റില്‍ ചാടിയതായി സംശയം. കൊട്ടാരക്കരയില്‍ പ്ലസ് ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയാണ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുന്നു.

Student Missing | പ്ലസ് ടു വിദ്യാര്‍ഥിനി കല്ലടയാറ്റില്‍ ചാടിയതായി സംശയം; തിരച്ചില്‍ തുടരുന്നു


കാണാതായത് ചവറ സ്വദേശിനിയാണെന്ന് പറയുന്നു. ഉച്ച തിരിഞ്ഞാണ് സംഭവം. ബസില്‍ വന്നിറങ്ങിയ പെണ്‍കുട്ടി പാലത്തിന് സമീപത്തെ സ്റ്റോപില്‍ ഇറങ്ങുകയായിരുന്നുവെന്നും തുടര്‍ന്ന് കയ്യിലിരുന്ന ബാഗ് പാലത്തില്‍ ഉപേക്ഷിച്ച ശേഷമാണ് ആറ്റില്‍ ചാടിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ശാസ്താംകോട്ടയില്‍ നിന്നെത്തിയ അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.

Keywords:  News,Kerala,State,Local-News,River,Student, Kollam: Girl student jumps into river, search continues
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia