Accident | നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം; അടിയില്‍പെട്ട തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി; കുടുങ്ങി കിടക്കുന്ന മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു

 



കൊല്ലം: (www.kvartha.com) ചവറയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. കോണ്‍ക്രീറ്റിന് അടിയില്‍പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്ന മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. 

Accident | നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം; അടിയില്‍പെട്ട തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി; കുടുങ്ങി കിടക്കുന്ന മറ്റൊരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു


പന്മന കോലം സ്വദേശി നിസാറാണ് കോണ്‍ക്രീറ്റിന് അടിയില്‍ കുടുങ്ങിക്കിടക്കുന്നത്. തട്ടിളക്കുന്നതിനിടെ തകര്‍ന്നുവീണ കോണ്‍ക്രീറ്റിനിടയില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിരക്ഷാസേനയുടേയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

Keywords:  News,Kerala,State,Kollam,Accident,Building Collapse,Labours,Local-News, Kollam: Concrete of building under construction collapsed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia