Accidental Death | കൊച്ചിയില്‍ റോഡ് മുറിച്ച് കടക്കവെ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Jan 30, 2023, 12:15 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശിനി ലക്ഷ്മി(43)യാണ് മരിച്ചത്. രാവിലെ ഒന്‍പതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് മറ്റു യാത്രക്കാരെ നടുക്കിയ അപകടം നടന്നത്. റോഡ് മുറിച്ചു കടന്നുവന്ന ലക്ഷ്മി നിര്‍ത്തിയിട്ടിരുന്ന ബസിനോട് ചേര്‍ന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്.
ബസിന്റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം. മൃതദേഹം സമീപത്തെ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News,Kerala,State,Local-News,Accident,Accidental Death,Road,bus,Death, Kochi: Woman died after bus hit
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

