SWISS-TOWER 24/07/2023

Missing | മണല്‍പ്പരപ്പില്‍ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ അപകടം; ഡോക്ടറെ ഒഴുക്കില്‍പെട്ട് കാണാതായി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കില്‍ പെട്ടു കാണാതായി. പിറവം മാമലശേരി പയ്യാറ്റില്‍ കടവിലാണ് സംഭവം. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍ മുല്ലമലയെ(42) ആണ് കാണാതായത്. 
Aster mims 04/11/2022

ശനിയാഴ്ച വൈകിട്ടാണ് ദാരുണസംഭവം. സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഡോ. ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണല്‍പ്പരപ്പില്‍ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവര്‍ കൈ നീട്ടിയെങ്കിലും മുങ്ങിപ്പോയി. തിരച്ചില്‍ നടക്കുന്നു.

Missing | മണല്‍പ്പരപ്പില്‍ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ അപകടം; ഡോക്ടറെ ഒഴുക്കില്‍പെട്ട് കാണാതായി


Keywords:  News, Kerala-News, Kerala, Regional-News, Hospital, Doctor, Missing, River, Local-News, News-Malayalam, Kochi: Doctor went missing in the river.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia